52.850 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് പരിഗണയിൽ

ആലപ്പുഴ. പൊതുവിഭാഗത്തിൽ  ഉൾപ്പെട്ട  അർഹരായ 52. 850 കുടുംബങ്ങൾക്ക് കൂടി മുൻഗണന റേഷൻ കാർഡ് നൽകും. മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'സാന്ത്വനസ്പർശം' അദാലത്തിൽ പരിഗണിക്കുന്ന അപേക്ഷകരെ കൂടാതെ  നേരത്തെ സപ്ലിമെൻററി പട്ടികയിൽ ഉൾപെട്ടവരെയും മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും. അനർഹരായവരെ  നീക്കിയ ഒഴിവിലാണിത്. 

നീല, വെള്ള കാർഡുകൾ കൈവശമുള്ള  അർഹരായവരെയാണ് മുൻഗണനയിലേക്ക് മാറ്റി മഞ്ഞ പിങ്ക് കളർ കാർഡുകൾ  നൽകുക.ഇതിനായി പൊതുവിതരണ വകുപ്പ് സെൻവർ  തുറന്ന് നൽകിയിട്ടുണ്ട്. ഈ മാസം 20വരെ താലൂക് സപ്ലൈ ഓഫീസും,  റേഷനിംഗ് ഓഫീസുകളും കേന്ദ്രീകരിച്ചാണ് മുൻഗണനയിലേക്ക് മാറ്റുന്ന ജോലികൾ ആരംഭിച്ചിട്ടുള്ളത്.