തിരുവനന്തപുരം :സംസ്ഥാനത്തെ മുൻഗണനേതര വിഭാഗമായ നീല വെള്ള റേഷൻ കാർഡുടമകൾക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാം വീതം കിലോഗ്രാമിന് 15 രൂപ നിരക്കിൽ വിതരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞവർഷവും ഇപ്രകാരം അരി വിതരണം ചെയ്തിരുന്നു. എന്നാൽ ഈ കാർഡ് ഉടമകൾക്ക് ഏറെ ആവശ്യമുള്ള പച്ചരിയും, മട്ട അരിയും വിതരണം ചെയ്യുന്നതിന് പല താലൂക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
keyword:ration,card,rice