രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണനും, കെ ടി ജലീലും

മലപ്പുറം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ  തവന്നൂറിൽ മത്സരിക്കാൻ വെല്ലുവിളിച്ച് മന്ത്രി കെ ടി ജലീൽ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ്  ഈ വെല്ലുവിളി.

നേരത്തെ സ്പീക്കർ പി രാമകൃഷ്ണനും പൊന്നാനിയിൽ മത്സരിക്കാൻ രമേശ് ചെന്നിത്തലയെ  വെല്ലുവിളിച്ചിരുന്നു.ഐശ്വര്യ കേരള യാത്ര പൊന്നാനിയിൽ എത്തിയപ്പോൾ രമേശ്‌ ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണനോടോപ്പം ജലീലിനെയും നിശിത മായി വിമർശിച്ചിരുന്നു. ബന്ധു നിയമനവും, മാർക്ക് ദാന വിവാദവും, സ്വർണക്കടത്തുമെല്ലാം പരാമർശിച്ചായിരുന്നു വിമർശനം.

ഇതിന് മറുപടിയായി ശ്രീരാമകൃഷ്ണൻ കഴിഞ്ഞദിവസം ചെന്നിത്തലയെ  പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് മന്ത്രി കെ ടി ജലീലിന്റെ  വെല്ലുവിളി.