കാസറഗോഡ് കളക്ടറായിരുന്ന രാജു നാരായണ സ്വാമിയെ സർവീസിൽ തിരിച്ചെടുത്തു.തിരുവനന്തപുരം. അഴിമതിക്കാരുടെ പേടിസ്വപ്നം എന്നറിയപ്പെട്ടിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് സർക്കാർ നിയമനം നൽകി. ഏറെ കാലമായി പുറത്തു നിർത്തിയിരുന്ന അദ്ദേഹത്തിന് പാർലമെന്റ റീകാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം.

കേന്ദ്ര നാളികേര വികസന ബോർഡിൽ ചെയർമാനായിരിക്കെ അവിടത്തെ അഴിമതി നാരായണസ്വാമി പുറത്തുകൊണ്ടു വന്നതോടെ പലരുടെയും കണ്ണിലെ കരടായി മാറി. 2019 മാർച്ചിൽ ബോർഡിൽ നിന്ന് പുറത്താക്കുകയും അതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കേസ്  തുടരുന്നതിനിടെകോടതിയുടെ  അനുമതിയോടെ കഴിഞ്ഞ മാർചിൽ സംസ്ഥാന സർവീസിൽ പ്രവേശിചെങ്കിലും സർക്കാർ നിയമനം നൽകിയിരുന്നില്ല. ഒരു വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് നിയമന നൽകാത്തതിനെതിരെ കോടതിയെ വീണ്ടും സമീപിച്ച് അനുകൂല വിധി ഉണ്ടായിട്ടും സ്വാമിക്ക് അനുകൂലമായി സർക്കാർ നിലപാട് എടുത്തില്ല. സർക്കാരിൻറെ തടസ്സവാദങ്ങൾ എല്ലാം ഹൈക്കോടതി തള്ളിയിരുന്നു.

കോടതി അലക്ഷ്യ നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് സർക്കാരിൻറെ തീരുമാനം വന്നത്. നേരത്തെ കാസർഗോഡ് ജില്ലാ കലക്ടറായിരുന്ന രാജു നാരായണസ്വാമി ജില്ലയിൽ നടക്കുന്ന അനധികൃത നിർമ്മാണങ്ങപ്രവർത്തനങ്ങൾക്കെതിരെ  നടപടി സ്വീകരിച്ചത് വലിയ ഒച്ചപ്പാടിന് കാരണമായിരുന്നു.
keyword:raju,narayana,swami