അതിവേഗ റെയിൽ പദ്ധതി: തടസ്സം നീക്കി കോടതി

കൊച്ചി. സംസ്ഥാനത്ത് നടപ്പാക്കുന്ന അർദ്ധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹർജികളിൽ ഹൈക്കോടതി തീർപ്പാക്കി. സർക്കാറിൻറെ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോട്ടയം മുളക്കുളം റസിഡൻസ് വെൽഫെയർ  അസോസിയേഷൻ അടക്കം നൽകിയ നാല് ഹർജികൾ  ജസ്റ്റിസ് രാജ വിജയരാഘവൻ തള്ളിയത്.  

ഹർജിക്കാരുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പുനൽകുന്ന 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം വേണമെന്നും കോടതി നിർദേശിച്ചു. വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പദ്ധതി ലാഭകരമല്ല എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഭൂമി ഏറ്റെടുത്ത ശേഷം പദ്ധതി സർക്കാർ ഉപേക്ഷിച്ചാൽ ഭൂമി വിട്ടു കൊടുത്തവർക്ക് കനത്ത നഷ്ടമുണ്ടാകുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ പദ്ധതി നയപരമായ തീരുമാനമാ ണെന്നായിരുന്നു സർക്കാരിൻറെ വാദം.