വിജയിക്കുമെന്നുറപ്പ്; സ്ഥാനാർഥി നിർണയത്തിൽ ജാഗ്രത പാലിക്കാൻ രാഹുലിന്റെ നിർദേശം

തിരുവനന്തപുരം. സംസ്ഥാനത്ത് യുഡിഎഫ് ന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് രാഹുൽഗാന്ധി എംപി. പി. എസ് സിയെ നോക്ക്കുത്തിയാക്കി താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതും, മൽസ്യമേഖയിലടക്കമുള്ള അഴിമതികളും, സ്വർണ്ണക്കടത്തുമെല്ലാം ജനങ്ങൾക്കിടയിൽ ഇടത് ഭരണനത്തിനെതിരെ അവിശ്വാസം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ഇത് വോട്ടായി മാറണമെങ്കിൽ സ്ഥാനാർഥി നിർണ്ണയത്തിൽ ജാഗ്രത പാലിക്കണം. രാഹുൽ പറഞ്ഞു. 

തിരുവനതപുരത്ത് യു ഡി എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നേരത്തെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിലും രാഹുൽ സംസാരിച്ചിരുന്നു. ചുവപ്പ് കൊടി പിടിച്ചാൽ അനധികൃത നിയമനത്തിലൂടെ ജോലിയും , സ്വർണ്ണം കടത്താനുമുള്ള അവസരവും മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടെന്ന് രാഹുൽ ആരോപിച്ചിരുന്നു. വൻ ജനാവലിയാണ് ഐശ്വര്യ യാത്രാ സമാപനത്തിൽ സംബന്ധിച്ചത്. ഇത് യു ഡി എഫ്ന് ഉണർവേകിയിട്ടുമുണ്ട്.