നാലെണ്ണത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. മൊഹാലി കോര്‍പ്പറേഷനിലെ ഫലം പ്രഖ്യാപിക്കുന്നത് നാളത്തേക്ക് മറ്റിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞടുപ്പ്: ബി ജെ പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്, എന്‍ ഡി എയിലെ പ്രമുഖര്‍ക്ക് തോല്‍വി
പഞ്ചാബില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം. 109 മുന്‍സിപ്പല്‍ കൗണ്‍സില്‍ നഗര്‍ പഞ്ചായത്തുകളില്‍ 107ലും കോണ്‍ഗ്രസ് ലീഡുചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്. ബി ജെ പി ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ്. എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 2302 വാര്‍ഡുകളിലേക്കും, 109 മുന്‍സിപ്പല്‍ കൗണ്‍സില്‍ നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.