കർഷകസമരം തീർക്കാൻ സമവായ നീക്കവുമായി പഞ്ചാബ് സർക്കാർ

ന്യൂഡൽഹി. കർഷക പ്രക്ഷോഭം ശക്തമായി മുന്നോട്ടു പോവുകയും, കേന്ദ്രം നിലപാട് കടുപ്പിക്കുകയും  ചെയ്തതോടെ സമവായ ശ്രമവുമായി പഞ്ചാബ് സർക്കാർ. മുഖ്യമന്ത്രി ക്യാപ്റ്റൻ അമീന്തർ സിങ്  നിയോഗിച്ചതിനനുസരിച്ച് പ്രശ്നപരിഹാരത്തിനായി ഉള്ള മധ്യസ്ഥ ശ്രമങ്ങൾക്കായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ് പഞ്ചാബിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം.

കേന്ദ്രവുമായി മാത്രമല്ല, കർഷക  സംഘടനകളുമായും നിരന്തരം ആശയവിനിമയത്തിലാണ് പഞ്ചാബ് സംഘം. കാർഷിക നിയമം മൂന്നുവർഷത്തേക്കെ ങ്കിലും മരവിപ്പിച്ചു നിർത്തി കർഷകക സമരം  താൽക്കാലികമായി അവസാനിപ്പിക്കാനുള്ള പരിഹാര നിർദ്ദേശവും മുന്നോട്ട് വെച്ചതായി അറിയുന്നു.

ഇനിയും ഒരു സംഘർഷമുണ്ടായാൽ  കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പഞ്ചാബ്  സർക്കാർ കരുതുന്നു.പഞ്ചാബിൽ അസ്വസ്ഥതയുണ്ടായാൽ അത്  രാജ്യത്താകെ അലയടിക്കുമെന്ന് കേന്ദ്രവും കണക്കുകൂട്ടുന്നു. ഈയൊരു  അവസ്ഥയിലാണ് സമവായ നീക്കവുമായി പഞ്ചാബ് സർക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്