പൾസ് പോളിയോ സ്വർണ്ണ സമ്മാനം കുമ്പള കളത്തൂരിലെ അബ്ദുൾ സനദിന്കുമ്പള : കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ ജനുവരി 31 ന് നടന്ന പൾസ് പോളിയോ തുള്ളി മരുന്ന് ബൂത്തു കളിൽനിന്നും നൽകിയ കുട്ടികളിൽനിന്നും നറുക്കെടുപ്പിലൂടെ കളത്തൂർ ഉബ്ബതൊടി വീട്ടിലെ അബ്ദുൾ സനദിന് ലഭിച്ചു.നാല് വയസ്സുള്ള സനദ് ഷരീഫ അഷറഫിന്റെ മകനാണ്.

കുമ്പള സി.എച്ച് സി യിൽ നടന്ന ചടങ്ങിൽ മാസ്റ്റർ ആരോൺ സുനിൽ നറുക്കെടുത്തു.

പഞ്ചായത്തിലെ 40 പോളിയോ ബൂത്തുകളിൽ 4511 അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് തുളളി മരുന്ന് നൽകാൻ ലക്ഷ്യമിട്ടിരിന്നു.4207 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി 95 ശതമാനം വിജയലക്ഷ്യം കൈവരിച്ചിരുന്നു.മുൻവർഷങ്ങളിൽ ഇത് 50 ശതമാനമായിരുന്നു.സ്വർണ്ണ നാണയം സമ്മാനമായിരുന്നു ഈ വിജയത്തിനു പിന്നിൽ.

കുമ്പളയിലെ അക്കൂർ ഡയഗ്നോസ്റ്റിക്ക് ലാബ് ആണ് സ്വർണ്ണ നാണയം സമ്മാനമായി നൽകിയത്.

സമ്മാനകൂപ്പൺ ആശ പ്രവർത്തകർ 5 വയസ്സിനു താഴെമുള്ള കുട്ടികളുടെ വീടുകളിൽ നേരത്തെ എത്തിച്ചിരുന്നു.

ഇലക്ഷന് വോട്ട് ചെയ്യുന്ന രീതിയിലാണ് കുട്ടികൾ ബൂത്തുകളിൽ കൂപ്പണുമായി എത്തി കൈയ്യിൽ മഷിപുരട്ടിയാണ് തിരിച്ചുപോയത്

ന്യൂതനമായ ഈ ആശയം ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന്റെതാണ്.

സ്വർണ്ണ നാണയം മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ  അബൂൾ സനദിന് നൽകി.

ഹെൽത്ത് സൂപ്പർ വൈസർ ബി.അഷ്റഫ് ,അക്കൂർ ഡയഗ്നോസ്റ്റിക്ക് ജനറൽ മാനേജർ അബ്ദുൾകാദർ കട്ടത്തടുക്ക,ലാബ് ടെക്നീഷൻ സിന്ധുനായക്ക്,പി.എച്ച്.എൻ സൂപ്പർവൈസർ ജൈനമ്മ തോമസ്,ഹെൽത്ത് ഇൻസ്പെക്ടർ കുര്യാക്കോസ് ഈപ്പൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വൈ ഹരീഷ്,കെ കെ ആദർശ്,വിവേക് തച്ചൻ,അഖിൽ കാരായി, വാസു ബോവിക്കാനം,ജെ.പി.എച്ച്.എൽ എസ്.ശാരദ,ക്ലാർക്ക് രവികുമാർ,പി.ആർ ഒ കീർത്തന,ഡ്രൈവർ വിൽഫ്രഡ് എന്നിവർ സംബന്ധിച്ചു.


keyword:pulse,polio,gold,coin