പുതുച്ചേരി: കോൺഗ്രസ് നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ നാരായണ സർക്കാറിന് വിശ്വാസ വോട്ടെടുപ്പിൽ തിരിച്ചടി. വി. നാരായണസ്വാമി സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ല. 12 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് സർക്കാറിന് ലഭിച്ചത്. സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. മുഖ്യമന്ത്രി വി. നാരായണസാമി രാജിവച്ചു. രാജ്നിവാസിലെത്തി അദ്ദേഹം ലഫ്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.
14 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടെങ്കിലേ ഭരണം നിലനിർത്താനാകൂ. കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ഗവർണർ അറിയിച്ചു. സർക്കാർ താഴെവീണതോടെ തെരഞ്ഞെടുപ്പ് വരെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും. എം.എൽ.എമാരുടെ കൂട്ടരാജിയാണ് നാരായണ സ്വാമി സർക്കാറിന് തിരിച്ചടിയായത്. ഞായറാഴ്ച ഒരു കോൺഗ്രസ് എം.എൽ.എയും ഡി.എം.കെ എം.എൽ.എയും രാജിവെച്ചിരുന്നു. കോൺഗ്രസ് എം.എൽ.എയും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മിനാരായണനും ഡി.എം.കെയിലെ വെങ്കടേശനുമാണ് രാജി സമർപ്പിച്ചത്.
വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി. നാരായണസ്വാമിയും ഭരണപക്ഷ എം.എൽ.എമാരും സഭയിൽനിന്ന് ഇറങ്ങിേപ്പായി. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സർക്കാർ താഴെവീണത്.
അതേസമയം കേന്ദ്ര സർക്കാറിനെതിരെയും മുൻ ലെഫ്. ഗവർണർ കിരൺബേദിക്കുമെതിരെയും വി. നാരായണസ്വാമി വിമർശിച്ചു. കിരൺബേദിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്നും പുതുച്ചേരിയുടെ ഫണ്ട് തടഞ്ഞുവെച്ച് ഗൂഡാലോചന നടത്തിയെന്നും കുറ്റപ്പെടുത്തി. എം.എൽ.എമാർ പാർട്ടിയോട് വിശ്വാസ്യത പുലർത്തണം. രാജിവെച്ച എം.എൽ.എമാർക്ക് ജനങ്ങളുടെ മുഖത്ത് നോക്കാൻ കഴിയില്ല. അവരെ ജനം അവസരവാദികളെന്ന് വിളിക്കുമെന്നും വി. നാരായണസ്വാമി നിയമസഭയിൽ പറഞ്ഞു.
നേരത്തേ മൂന്ന് എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ആറ് എം.എൽ.എമാർ രാജിവെച്ചതോടെ 28അംഗ പുതുച്ചേരി നിയമസഭയിൽ കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണ 12 ആയി ചുരുങ്ങി. അതേസമയം ബി.ജെ.പി അടങ്ങുന്ന പ്രതിപക്ഷത്തിന് അംഗബലം 14 ആയി.