സുപ്രീം കോടതി ഉത്തരവ് മറികടന്ന് താൽക്കാലികക്കാരെ സ്ഥിരപെടുത്താൻ സർക്കാർ ശ്രമം.തിരുവനന്തപുരം. വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമം. ഇത് സംബന്ധിച്ച വകുപ്പുകളിൽ നിന്നെത്തുന്ന ഫയലുകളെല്ലാം മന്ത്രിസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ്  പെരുമാറ്റച്ചട്ടം വരും മുൻപ് തീരുമാനമെടുക്കാനാണ് തിരക്കിട്ട നടപടി.

ലക്ഷക്കണക്കിന് തൊഴിൽ അന്വേഷകർ പിഎസ് സി പരീക്ഷ എഴുതി  ജോലിക്ക് കാത്തിരിക്കുമ്പോൾ നടക്കുന്ന ഈ സ്ഥിരപ്പെടുത്തലുകൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.

2006ലെ ഒരു കേസിൽ സർക്കാരിൻറെ അധികാരമുപയോഗിച്ച് താൽക്കാലികക്കാരെ  സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധി ഉദ്ധരിച്ച് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി സർക്കാർ ഉത്തരവും നിലവിലുണ്ട്. അതിനിടയിലാണ് സർക്കാരിൻറെ ഇങ്ങനെയൊരു നീക്കം.

keyword:psc,recruitment,issue