സ്കൂളുകൾ കേന്ദ്രീകരിച്ചു വാഹന പരിശോധന കർശനമാക്കി.ചെ​റു​വ​ത്തൂ​ര്‍: കോ​വി​ഡി​നു​ശേ​ഷം സ്കൂ​ളു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കാ​സ​ര്‍​േ​കാ​ട്​ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെന്‍റ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ല്‍ ആ​ര്‍.​ടി.​ഒ ജ​യ്​​സ​‍െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

കാ​ട​ങ്കോ​ട് ഗ​വ. വി​ദ്യാ​ല​യ പ​രി​സ​ര​ത്തു​ന​ട​ന്ന പ​രി​ശോ​ധ​ന​ക്കി​ടെ നി​ര്‍​ത്താ​തെ​പോ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ​യീ​ടാ​ക്കി. സ്കൂ​ളി​ലെ​ത്തി പ്രി​ന്‍​സി​പ്പ​ലി​നെ കാ​ര്യം ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യും ഹെ​ല്‍​മ​റ്റ് ഇ​ടാ​തെ​യും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പ്രി​ന്‍​സി​പ്പ​ല്‍ ഉ​റ​പ്പു​ന​ല്‍​കി.
keyword:police,checking