പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

കൊച്ചി. ബിജെപിയുടെ  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളോടെ ഇന്ന്  തുടങ്ങും.ഇന്ന് ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെത്തുന്ന നരേന്ദ്ര മോഡി ബിജെപി കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. 

കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി ചടങ്ങു നടക്കുന്ന സ്ഥലത്ത് വെച്ച് തന്നെ മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മോഡി  നേതാക്കളോട് നിർദേശിക്കും. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളും വിലയിരുത്തും.