പ്ലസ് വൺ പരീക്ഷ ജൂലൈയിൽ

തിരുവനന്തപുരം. കോ വിഡ് നിയന്ത്രണവിധേയമായാൽ  പ്ലസ് വൺ ക്ലാസുകൾ മേയിൽ  പുനരാരംഭിച്ചു പരീക്ഷകൾ ജൂലൈയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ  ആലോചന. അടുത്ത വർഷത്തെ അധ്വായനത്തെ കാര്യമായി ബാധിക്കാതിരിക്കാനാണ്  അവധിക്കാലം ചുരുക്കു ന്നത്. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

അതെ സമയം മാർച്ച് 17 മുതൽ 30 വരെ നടക്കുന്ന എസ്എസ്എൽസി,പ്ലസ് ടു  പരീക്ഷകൾക്ക് 4 സെറ്റ് വീതം  ചോദ്യ കടലാസുകൾ തയ്യാറായതായി വിദ്യാഭ്യാസ അധികൃതർ അറിയിച്ചിട്ടുണ്ട്. 

മാർച്ച്‌ 1മുതൽ 5 വരെ നടക്കുന്ന മോഡൽ പരീക്ഷ, സെ പരീക്ഷ, പൊതു പരീക്ഷ എന്നിവയ്ക്കാണ് 3 തെറ്റുകൾ. ചോദ്യക്കടലാസ് ചോർച്ച ഉണ്ടായാൽ ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം. 

ചോദ്യങ്ങൾക്ക് ചോയ്സ്  ഉള്ളതിനാൽ കുട്ടികൾക്ക് പരീക്ഷ ബുദ്ധിമുട്ടാ  കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പറയുന്നു.ചോയ്സ് ചോദ്യങ്ങളിൽ രണ്ടെണ്ണവും എഴുതാം. രണ്ടിനും മാർക്ക് ലഭിക്കും. മോഡൽ പരീക്ഷക കഴിയുന്നതോടെ  കുട്ടികൾക്ക് ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും. മോഡൽ പരീക്ഷയുടെ മാർക്ക് വിലയിരുത്താൻ കുട്ടികൾക്ക് 10ന് സ്കൂളിൽ എത്താം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക.