കുമ്പള പെർവാഡ് വാഹനാപകടം :കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി, ആളപായമില്ല


പെർവാഡ്. കാസറഗോഡ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ബസ് സ്റ്റോപ്പ്‌ ഭാഗികമായി തകർന്നു. 

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആളപായമില്ല. ഒരാഴ്ചക്കിടെ കുമ്പളയിലെ മൂന്നാമത്തെ വാഹനപകടമാണിത്.നേരത്തെ 2 അപകടങ്ങളിൽ 2 പേർ മരണപ്പെട്ടിരുന്നു.