കൂട്ടിയ പെൻഷൻ വിഷുവിന് മുമ്പേ ലഭിക്കും ,മുഖ്യമന്ത്രിതിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനം അനുസരിച്ച്‌ കൂട്ടിയ ക്ഷേമപെന്‍ഷന്‍ ഇത്തവണ നേരത്തേ കിട്ടുമെന്ന് മുഖ്യമന്ത്രി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ കൂടിയ തുകയാണ് ലഭിക്കുക. അത് വിഷുവിന് മുമ്ബേ നല്‍കുമെന്നും, മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ 1600 രൂപയായി കൂട്ടുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അതായത് ഉത്സവകാലത്തോടനുബന്ധിച്ച്‌, ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ നേരത്തേ മുന്‍കൂറായി കിട്ടും. അങ്കണവാടി, പ്രീപ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള വേതനവര്‍ദ്ധന ഉടന്‍ നല്‍കുമെന്നും, എല്ലാ ആനുകൂല്യങ്ങളും വളരെ നേരത്തേ തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


KEYWORD:pension,amout