മഅദനി കപട മതേതരവാദികൾ സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്നു പിഡിപികുമ്പള. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾ വിധേയമാക്കപ്പെട്ട കൊണ്ടിരിക്കുന്ന പിഡിപി ചെയർമാൻഅബ്ദുൾ നാസർ മദനിക്കെതിരെ ഫാസിസ്റ്റ് ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചില കപട മതേതരവാദികൾ അബ്ദുൾ നാസർ മദനിയെ തീവ്രവാദിയും ഭീകരവാദിയും ആണെന്ന് ചിത്രീകരിക്കുവാൻ പരിശ്രമങ്ങൾ നടത്തി സംഘപരിവാറിനെ പ്രീതിപ്പെടുത്താനുള്ള മ്ലേച്ഛമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് മതേതര കേരളത്തിന് ആപത്താണ് എന്ന് പി ടി യു സി സംസ്ഥാനസെക്രട്ടറി യൂനുസ് തളങ്കര അഭിപ്രായപ്പെട്ടു അബ്ദുൾ നാസർ മദനിക്കെതിരെ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ കോൺഗ്രസ് നേതാവ് പ്രതാപൻ എംപി ലീഗ് നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണി പികെ ഷംസുദ്ദീൻ എന്നിവർ കഴിഞ്ഞദിവസം ചാനലുകളിൽ നടത്തിയ ബാലിശമായ ആരോപണങ്ങൾ പ്രതിഷേധിച്ച് പിഡിപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ കരിങ്കൊടി മാർച്ചിന് ഭാഗമായി കുമ്പളയിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹ്മദ് മഞ്ചേശ്വരം മുഖ്യപ്രഭാഷണം പിഡിപി ജില്ലാ ഉപാധ്യക്ഷൻ കെ പി മുഹമ്മദ് പിഡിപി ജില്ലാ ജോയിൻ സെക്രട്ടറി ജാസി പൊസോട്ട് ഹസൈനാർ ബെണ്ടിച്ചാൽ പൊസോട്ട് പി ടി യു സി ജില്ലാ സെക്രട്ടറി സിദ്ദിഖ് ബത്തൂൽ പിഡിപി സംസ്ഥാന കൗൺസിൽ അംഗം അബ്ദുറഹ്മാൻ പുത്തിഗെ പിഡിപി കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക ആബിദ് മഞ്ഞമ്പാറ ഹുസൈന്നാർ ബെണ്ടിച്ചാൽ  തുടങ്ങിയവർ സംസാരിച്ചു പിഡിപി നേതാക്കളായ  ഇബ്രാഹിം തോക്ക് എം എ കളത്തൂർ ഹനീഫ പൊസോട്ട്  മൂസ അടുക്കാം അഷ്‌റഫ്‌ ബദ്രിയ നഗർ  സിദ്ദിഖ് മഞ്ച് തടുക്ക് ഖാലിദ് ഭാഷ അബ്ബാസ് കൊടിയമ്മ അലി കൊടിയമ്മ  തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധ പ്രകടനം കുമ്പള നഗരം സിറ്റി കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.

keyword:pdp,rss