ഒറ്റദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥലംമാറ്റം; നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് ആരോപണംതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥലംമാറ്റം. ഭരണസൗകര്യാര്‍ഥം എന്ന പേരിലാണ് എല്ലാവരെയും മാറ്റിയിരിക്കുന്നത്. നാല് ഉത്തരവുകളിലായാണ് ഇത്രയും പേരെ സ്ഥലംമാറ്റി പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടറുടെ ഉത്തരവ്. പൊതു സ്ഥലംമാറ്റത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു നടപടികള്‍ നടക്കുന്നതിനിടെയുള്ള നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ആരോപണമുണ്ട്.

ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ സെക്രട്ടറിയും സ്ഥലം മാറ്റിയവരില്‍ ഉള്‍പ്പെടുന്നു.

 ഈ പഞ്ചായത്തിലെ വോട്ടറോ താമസക്കാരനോ അല്ലാത്ത ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ പഞ്ചായത്തുതല ആസൂത്രണ സമിതി ഉപാധ്യക്ഷനായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് നടപടി. ഉപാധ്യക്ഷനെ തിരഞ്ഞെടുത്ത നടപടിയില്‍ സിപിഎമ്മും കോണ്‍ഗ്രസും പ്രതിഷേധം അറിയിച്ചിരുന്നു.


keyword:panchayath-secretery