ജില്ലാ പഞ്ചായത്ത് ബഡ്‌ജറ്റ്‌ മത്സ്യബന്ധന മേഖലയിൽ ആരിക്കാടിക്കും, കോയിപ്പാടിക്കും പരിഗണന

കാസറഗോഡ്. ജില്ലാ പഞ്ചായത്തിൻറെ കന്നി ബഡ്ജറ്റിൽ മത്സ്യബന്ധന മേഖലകളിൽ ആരിക്കാടിക്കും,കോയി പ്പാടിക്കും പരിഗണന. ആരിക്കാടി കടവത്ത് ഫിഷ്ലാൻഡിങ് കേന്ദ്രം സ്ഥാപിക്കും. കോയിപ്പാടി കടപ്പുറത്ത് വല നവീകരണകേന്ദ്രം സ്ഥാപിക്കുന്നതിനുമാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കാർഷീക മേഖലയ്ക്കാണ് ബഡ്ജറ്റിൽ മുൻഗണന. ഗ്രാമീണ മേഖലകളിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി തദ്ദേശീയ വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്തി ജനകീയമാക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സ്കൂളുകളിൽ നീന്തൽ പരിശീലനം, സൈക്കിളിംഗ്, പ്രഥമ ശുശ്രൂഷ  പരിശീലന  പദ്ധതികൾ നടപ്പിലാക്കും.കായിക മേഖലയ്ക്കായി ടർഫുകൾആരംഭിക്കും. പെരിയയിൽ കാർഷിക മൊത്തവ്യാപാരവിപണി. എന്നീ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.