പാലയിലുടക്ക്; മാണി സി കാപ്പൻ പക്ഷം യുഡി എഫിലേക്ക്

കോട്ടയം. പാലാസീറ്റ്  നല്കാനാവില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെ എൻസിപി യിൽ പൊട്ടിത്തെറി. മാണി സി കാപ്പൻ പക്ഷം യുഡിഎഫ് ലേക്ക്. 

മുഖ്യമന്ത്രി പിണറായി വിജയനാണ് എൻസിപി ദേശീയ ജനറൽ സെക്രട്ടറി  പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചു പാലാ സീറ്റ്‌ നൽകാനാവില്ലെന്ന് അറിയിച്ചത്.പാലാ സീറ്റ്‌ ജോസ് കെ മാണി പക്ഷത്തിന് നൽകാനാണ് ഇടത് മുന്നണി തീരുമാനം. പകരം കുട്ടനാട് നൽകാമെന്ന് പറയുന്നുമുണ്ട്. 

കുട്ടനാട് സീറ്റിലേക്ക് വഴങ്ങി മാണി സി കാപ്പൻ ഒത്തുതീർപ്പിനില്ലെന്ന് അറിയിച്ചുട്ടുണ്ട് അത് കൊണ്ട് തന്നെ കാപ്പൻ പക്ഷം താമസിയാതെ യു ഡിഎഫ് ലേക്ക് ചേക്കേറുമെന്ന് ഉറപ്പായി.