ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല; ശോഭയ്ക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി


മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാന്നെന്നും എന്‍ഡിഎ മുന്നണിയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗത ചെയ്യുന്നെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്. ശോഭയുടെ ക്ഷണം രാഷ്ട്രീയ ശ്രദ്ധ നേടിയതോടെ, ഇതിനെ അനുകൂലിച്ചും തള്ളിയും ബിജെപി നേതാക്കളും രംഗത്തെത്തി.

ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയെ ആദ്യം തള്ളിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുസ്ലീം ലീഗുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടിയാണ് ലീഗെന്നും ആവർത്തിച്ചു.