ഊട്ടി തണുത്ത് വിറക്കുന്നു : താപനില പൂജ്യം, സന്ദർശകരുടെ ഒഴുക്ക്.
ഊട്ടി:ഊട്ടി വീണ്ടും കനത്ത മഞ്ഞുവീഴ്ച.താപനില വീണ്ടും പൂജ്യത്തിലെ  ത്തിനിൽക്കുന്നു. താഴ്ന്ന പ്രദേശങ്ങളൊക്കെ പുൽ മൈതാനങ്ങളിൽ മഞ്ഞു കട്ടകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. 

ഡിസംബർ മാസം ഇതേ അവസ്ഥയായിരുന്നു ഊട്ടിയിൽ. പിന്നീട് ശക്തമായ മഴ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ്   വീണ്ടും മഞ്ഞുവീഴ്ച തുടങ്ങിയത്. രാവിലെ 9 മണി വരെ അനുഭവപ്പെടുന്ന അതിശൈത്യം  പിന്നീട് കനത്ത വെയിലിന് വഴി  മാറും.വൈകീട്ട് 5 മണി മുതൽ വീണ്ടും തണുപ്പ് തുടങ്ങും. ഈ വ്യത്യസ്ത കാലാവസ്ഥ ഊട്ടിയുടെ മാത്രം പ്രത്യേകതയാണ്. ഇത് ആസ്വദിക്കാൻ ഈ സമയത്ത്നൂറ് കണക്കിന്  വിനോദ സഞ്ചാരികളാണ് ഊട്ടിയിലേക്ക് പോകുന്നതും, അവിടെ സമയം ചെലവഴിക്കുന്നത്.

keyword:ooty,ice