കയ്റോ. പുരാവസ്തുഗവേഷകർ ഭൂമി കുഴിച്ചു ചെന്നപ്പോൾ കണ്ടെത്തിയത് നുര പൊങ്ങിയ ഫാക്ടറി. തെക്കൻ ഈജിപ്തിലെ പുരാതന നഗരമായ അബ്ദിയോസിൽ നൈൽ നദീ തീരത്താണ് ഉത്ഖനനത്തിനിടെ ലോകത്തെ ഏറ്റവും പഴക്കം ഏറിയതെന്ന് കരുതുന്ന ബിയർ ഫാക്ടറിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അമേരിക്കയുടെയും, ഈജിപ്തിലെയും സംയുക്ത ഗവേഷകസംഘമാണ് ഇവിടെ ഉത്ഖനനത്തിന് നേതൃത്വം നൽകുന്നത്.
പുരാതന ഈജിപ്തിലെ ഏകീകരണത്തിന് മുൻകൈയെടുത്ത നാ ർമർ രാജാവിൻറെ കാലത്തുള്ള ഫാക്ടറിയാണ് ഇതെന്ന് കരുതുന്നു.ബിസി 3150 ഈ കാലഘട്ടത്തിൽ ഭരിച്ച രാജാവാണിത്. ബീയർ ഉൽപ്പാദിപ്പിക്കാനുള്ള 20 മീറ്റർ വലിപ്പമുള്ള കുടങ്ങളും, പോട്ടറി ബേസിനുകളും കണ്ടെത്തിയവായിൽപെടുന്നു.
രാജകുടുംബാംഗങ്ങളുടെ പരമ്പരാഗത ചടങ്ങുകൾക്ക് ഉപയോഗിക്കാനായിരുന്നു ബിയർ നിർമ്മാണം എന്നാണ് ഗവേഷകരുടെ അനുമാനം. ബ്രിട്ടീഷ് സംഘം 1900ൽ തന്നെ ഈജിപ്തിൽ പുരാതന ബിയർ ഫാക്ടറി പ്രവർത്തിച്ചിരുന്നു എന്ന സൂചന നൽകിയിരുന്നുവെ ങ്കിലും കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.