കർണാടക മൃഗശാല മെനുവിൽ നിന്ന് ബീഫ് നീക്കരുത് : ഇളവ് തേടി അധികൃതർ

ബംഗളൂരു. ഗോവധ നിരോധന കന്നുകാലി സംരക്ഷണ ബിൽ  കർണാടകയിലെ ഇരുസഭകളിലും ബിജെപി സർക്കാർ ഏകപക്ഷീയമായി പാസാക്കിയതിന്  പിന്നാലെ മൃഗശാലകളിലെ  മെനുവിൽ നിന്ന് ബീഫ് നീക്കം ചെയ്യരുതെന്ന്  ആവശ്യപ്പെട്ട് മൃഗശാല അധികൃതർ സർക്കാറിനെ സമീപിച്ചു.

കടുവ, സിംഹം തുടങ്ങിയവയ്ക്ക് പരമ്പരാഗതമായി ബീഫാണ്  നൽകുന്നതെന്നും, ഇത് തുടരാൻ അനുവദിക്കണമെന്നും  ആവശ്യപ്പെട്ടാണ് കർണാടക മൃഗശാല അതോറിറ്റി മെമ്പറും,  സെക്രട്ടറിയുമായ  അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററു  മായ ബിപി രവി സർക്കാരിന് കത്ത് നൽകിയത്.