പേരാൽ ചന്ദ്രിക മുഹമ്മദ് അന്തരിച്ചു

പേരാൽ. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം പേരാൽ ചന്ദ്രിക മുഹമ്മദ് (68  )അന്തരിച്ചു. കുറച്ചു മാസങ്ങളായി അസുഖം മൂലം വീട്ടിൽ ചികിത്സയിലും, വിശ്രമത്തിലുമായിരുന്നു.

മൊഗ്രാൽ ഹയർസെക്കൻഡറി സ്കൂളിൽ പി ടി എ കമ്മിറ്റി  അംഗമായും, നിരവധി പള്ളി, മദ്രസ്സകളിൽ കമ്മിറ്റികളിൽ ഭാരവാഹിത്വവും വഹിച്ചിരുന്നു. ജീവകാരുണ്യ മേഖലകളിലും തന്റെതായ  വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രിക മുഹമ്മദ് മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ചു പ്രവർത്തിച്ചു. നല്ലൊരു പ്രാസംഗീകൻ കൂടിയായിരുന്നു മുഹമ്മദ് ചന്ദ്രിക. ചന്ദ്രികാ പത്രത്തെ കൊണ്ട് നടക്കുന്നത് കൊണ്ടാകണം അദ്ദേഹത്തെ ചന്ദ്രികാ മുഹമ്മദ് എന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ. മൊഗ്രാൽ ദേശീയവേദി സീനിയർ അംഗവുമാണ്.

ഭാര്യ :റുഖിയ. മക്കൾ :സുഹ്‌റ, ആയിഷത്ത് തൗറ, ഉമൈറ, ഖുബ്റ, ഷാനി (ദുബായ് ).മരുമക്കൾ :ഹൈദർ, ഹമീദ്, ഹനീഫ്, ഫാരിസ്. സഹോദരങ്ങൾ :അബ്ബാസ്, ഉമ്മാലിമ്മ, നഫീസ, ഖദീജ, മറിയാമ്മ. 

മയ്യിത്ത് പേരാൽ കണ്ണൂർ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.  നിര്യാണത്തിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത്കമ്മിറ്റി, പേരാൽ, മൊഗ്രാൽ മേഖലാ  കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.