ശമ്പള കമ്മിഷന്റെ അവഗണന കുമ്പളയിൽ ആരോഗ്യ പ്രവർത്തർ പ്രതിഷേധിച്ചു


കുമ്പള: കോവിഡ് മുന്നണി പോരാളികളായ ഹെൽത്ത് ഇൻസ്പെക്ടർ,പബ്ലിക്ക് ഹെൽത്ത് നഴ്സ് വിഭാഗം ജീവനക്കാരെ ശമ്പള കമ്മീഷൻ അവഗണിച്ചതിൽ പ്രതിഷേധിച്ച് കുമ്പള സി.എച്ച്.സി യിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേരള പബ്ലിക്ക് ഹെൽത്ത് ആക്ഷൻ കൗൺസിൽ കുമ്പള ഹെൽത്ത് ബ്ലോക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കുമ്പള,മധൂർ,പുത്തിഗെ,ബെള്ളൂർ,എൺമകജെ,ബദിയഡുക്ക,കുമ്പഡാജെ ഗ്രാമപഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ പബ്ലിക്ക്ഹെൽത്ത് നഴ്സ്,പബ്ലിക്ക് ഹെൽത്ത് നഴ്സു വിഭാഗമാണ് പ്രതിഷേധം നടത്തിയത്.

പരിപാടി ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.എച്ച്.എൻ സൂപ്പർവൈസർ ജൈനമ്മ തോമസ് അദ്ധ്യക്ഷം വഹിച്ചു. കുര്യക്കോസ് ഈപ്പൻ,കെ.വിനോദ്,ഒ.ടി സൽമത്ത്,കെ.ജി. അമ്പിളി, സി.കെ.അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു


keyword:nurse-protest-kumbla