തലപ്പാടി - ചെങ്കള ദേശീയപാത; നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

കോഴിക്കോട്. ദേശീയപാത 66ൽ  തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതക്കുള്ള കരാർഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. റോഡിന്റെ 15 വർഷത്തെ പരിപാലനവും ഇതിൽ ഉൾപ്പെടും. 

1704,125 കോടി രൂപയ്ക്കാണ് കരാർ. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി. എസ്റ്റിമേറ്റ് തുക 1268.53 കോടി രൂപയാണ്. കരാറിന്റെ 40 ശതമാനം തുക മാത്രമേ നിർമ്മാണ സമയത്ത് ലഭിക്കൂ. ബാക്കി തുക 15 വർഷം കൊണ്ട് 30 ഗഡുക്കളായാണ് നൽകുക.