എൻസിപിയിൽ പിളർപ്പില്ല: ഇടതിൽ ഉറച്ചു നിൽക്കും.ന്യൂഡൽഹി. പാലാ സീറ്റിനുവേണ്ടി സമ്മർദ്ദം ചെലുത്തുബോഴും ജയസാധ്യതയുള്ള മറ്റൊരു മണ്ഡലവും, രാജ്യസഭാ സീറ്റും  ലഭിച്ചാൽ വിട്ടുവീഴ്ചയ്ക്ക്  തയ്യാറാവാൻ എൻസിപി. കേരളത്തിലെ നേതാക്കളുമായി ഡൽഹിയിൽ ദേശീയ പ്രസിഡണ്ട് ശരത്  പവാർനടത്തിയ ചർച്ചയിലാണ് തീരുമാനം. ചർച്ചയിൽ സിപിഎം ദേശീയ  ജനറൽസെക്രട്ടറി  സീതാറാം യെച്ചൂരിയും  പങ്കെടുത്തു.

എൻ സി പി കേരള ഘടകം ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് ചർച്ചകൾക്കുശേഷം കേരളത്തിൻറെ ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി പ്രഭുൽ പട്ടേൽ  മാധ്യമങ്ങളോട് പറഞ്ഞു. 14 വർഷമായുള്ള ബന്ധമാണ് ഇടതുമുന്നണിയുമായിട്ടു  ള്ളതെന്നും അതിന്  മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
keyword:ncp,party