ബിസിനസ് നടത്തുകയല്ല സർക്കാരിന്റെ പണി - നരേന്ദ്രമോഡി

ന്യൂഡൽഹി. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം സർക്കാർ ഊർജിതമാക്കു മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ നികുതിദായകരുടെ പണം കൊണ്ട് നിലനിർത്തേണ്ടതില്ല. ആ പണം ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാ കുമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

എണ്ണ, വൈദ്യുതി മേഖലകളിൽ അത്തരത്തിലുള്ള നൂറോളം യൂണിറ്റുകൾ സ്വകാര്യവൽക്കരിക്കും.രണ്ടര  ലക്ഷം കോടി രൂപ അത് വഴി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.