ബിജെപിയെ തോൽപിക്കാൻ ബംഗാളിലും, കേരളത്തിലും കോൺഗ്രസും,സിപി എമ്മും ഒത്തുകളിക്കുന്നു.

കൊൽക്കത്ത. പശ്ചിമബംഗാളിൽ കോൺഗ്രസ്സും ഇടതുപക്ഷവും മുന്നണിയായി മത്സരിക്കുമ്പോൾ കേരളത്തിൽ ബിജെപിയെ  തോൽപ്പിക്കാൻ രണ്ടുകൂട്ടരും ഒത്തുകളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുവർഷം  മാറിമാറി ഭരിച്ചു  സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ് മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും ചെയ്യുന്നതെന്ന് നരേന്ദ്രമോദി കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വിരോധം മൂത്ത് കേന്ദ്ര സർക്കാരിൻറെ വികസന പദ്ധതികളൊന്നും നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് മമതാ ബാനർജി ചെയ്യുന്നതെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ത്രിപുര പോലെ മാറ്റത്തിന് വോട്ട് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.സംസ്ഥാനത്തെ മോഡിയുടെ ആദ്യ റാലിയിൽ വൻജനക്കൂട്ടമാണ് പങ്കെടുത്തത്.