കോഴിക്കോട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന തത്വമായ "വൈരുദ്ധ്യാത്മക ഭൗ തീകവാദം '' ഇന്ത്യയിൽ പ്രായോഗികമല്ലെന്ന സി പി എം നേതാവ് എം പി ഗോവിന്ദന്റെ അഭിപ്രായം പാർട്ടിക്ക് തിരിച്ചടിയാകുമോ..
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എം വി ഗോവിന്ദന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നുള്ള വ്യതിചലനം ഇതിനകം പ്രതിപക്ഷം ഏറ്റെടുത്ത് കഴിഞ്ഞു. ഇത് തന്നെയാവും ഇനി ചർച്ചാ വിഷയവും. എല്ലാ തരത്തിലുള്ള വിശ്വാസികളെയും, അവിശ്വാസികളെയും ഒന്നിച്ചു ചേർത്തുകൊണ്ടും, എല്ലാവരുടെയും ജനാധിപത്യ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ടുമാ ണ് വർഗീയത ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ നേരിടേണ്ടത്.അല്ലാതെ വൈരുദ്ധ്യാത്മക ഭൗതീകവാദം കൊണ്ട് മാത്രം ഇത് നേരിടാനാവില്ല എന്നാണ് ഗോവിന്ദന്റെ വാദം. ഈ നിലപാടാണ് വിമർശനത്തിന് വഴിവെച്ചതും.
കമ്മ്യൂണിസ്റ്റ് ആശയം ഇന്ത്യയിൽ പ്രായോഗികമല്ലെന്ന സിപിഎം നേതാവിനെ പ്രസ്താവന പാർട്ടിയിൽ വിശ്വസിക്കുന്ന തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് കെപിസിസി ഉപാധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടു. സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്രവാദം പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് ഗോവിന്ദന്റെതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.