മുട്ടം സെയ്‌ദലിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മുട്ടം. ഷിറിയയിൽ ഇന്നലെ പുലർച്ചെയുണ്ടായ വാഹനപകടത്തിൽ മരണപെട്ട സൈദലിക്ക് കണ്ണീരിൽ കുതിർന്ന യാതാമൊഴി .പേരമക്കളുടെ പാസ്പോർട്ട്‌ സംബന്ധമായ യാത്രക്കിടെയായിരുന്നു അപകടം. സെയ്‌ദലി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. 

മുട്ടത്തെ വീട്ടിൽ നിന്ന് പുലർച്ചെയാണ് കാറിൽ സെയ്‌ദലിയും അനുജൻ ഖാദറും, മകൻ സലീമിന്റെ  ഭാര്യ ആയിഷത്ത് താഹിറയും, ഇവരുടെ മക്കളായ ഷിഹാബുദ്ദീനും, നിദ സഹദിയയും പയ്യന്നൂർ ഓഫീസിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്ന് അര കിലോമീറ്റെർ അകലെയാണ് ദേശീയപാതയിൽ അപകടമുണ്ടായത്. 

മുന്നിലൂടെ പോകുകയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറി വലത് ഭാഗത്തെക്ക് വെട്ടിച്ചത് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഇടിയുടെ ആഘാതത്താലാണ് മുൻസീറ്റിൽ ഇടത് വശത്ത് ഇരിക്കുകയായിരുന്ന സെയ്തലിക്ക് ഗുരുതര പരിക്കേൽക്കുകയും, മരിക്കുകയും ചെയ്തത്. മറ്റുള്ളവർക്കൊക്കെയും സാരമായ പരിക്കുണ്ട്. ഇവർ ആശുപതിയിൽ ചികിത്സയിലാണ്. 

നാട്ടുകാരുടെയൊക്കെ പ്രിയപ്പെട്ടവനായിരുന്നു സെയ്തലി സ്രാങ്ക്. തിങ്കളാഴ്ച രാവിലെ ഒരു ഞെട്ടലോടെയാണ് നാട്ടുകാർ സെയ്തലിയുടെമരണ വാർത്ത അറിയുന്നത്.  മയ്യിത്ത് പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മുട്ടം ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.