ഇന്ധന പാചക വാതക വില വർധനവിനെതിരെ കുമ്പള യിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം


കുമ്പള: യാതൊരു തത്വദീക്ഷയുമില്ലാതെ പെട്രോൾ-ഡീസൽ-പാചക വാതക വില ദിനേന വർധിപ്പിച്ച് രൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ച് രാജ്യ ത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നരേന്ദ്ര മോഡി സർക്കാറിനെതിരെ കുമ്പള പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള ടൗണിൽ പ്രതിഷേധ സംഗമം നടത്തി.  കുമ്പള പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് അഡ്വ സക്കീർ അഹ്മ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് ഉൽഘാടനം ചെയ്തു, 

പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബത്തേരി , സെക്രട്ടറി അഹ്മ്മദ് കുഞ്ഞി ഗുദ്ർ, യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, പളളിക്കുഞ്ഞി കടവത്ത്, ഹമീദ് ഓൾഡ് റോഡ്, അബ്ബാസ് മടിക്കേരി, അബ്ദുൽ റഹ്മാൻ ബത്തേരി , യൂസഫ് എം കെ, നിസാം കൊടിയമ്മ, യു കെ കാദർ ഉളുവാർ, ഹുസ്സൻ ഉളുവാർ, ടി കെ ജാഫർ മൊഗ്രാൽ, ഹമീദ് കൊയ്പ്പാടി, പി എം കെ ഹനീഫ്, കെ എം അബ്ബാസ്, നൗഷാദ് കുമ്പള,  റേഡോ അബ്ദുൽ റഹിമാൻ, സി എച്ച് കാദർ, ജംഷീർ മൊഗ്രാൽ, അഷ്റഫ് പെർവാട്, ഐ മുഹമ്മദ് റഫീഖ്, മുഹമ്മദ് കുഞ്ഞി ഉളുവാർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ മൊഗ്രാൽ, എച്ച് എം കരീം മൊഗ്രാൽ, പളളിക്കുഞ്ഞി ആരിക്കാടി കടവത്ത്, മൂസ ദിഡ്മ , നൗഫൽ കൊടിയമ്മ, അബ്ദുൽ റശീദ് സാല, നൂർജമാൽ ആരിക്കാടി, ഹസ്സൻ ഉളുവാർ, സൈനുദ്ധീൻ ടി വി എസ് റോഡ് തുടങ്ങിയവർ സംസാരിച്ചു.

keyword:muslimleague-march-kumbla