ആഴക്കടൽ മത്സ്യബന്ധന ഇടപാട്; കുമ്പളയിൽ മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കുമ്പള. ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കൻ കമ്പനിയായ ഇഎംസിസി യുമായി ഒപ്പിട്ട  ധാരണാപത്രം സർക്കാർ റദ്ദാക്കിയതിലൂടെ അഴിമതി തെളിഞ്ഞതായും, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടും കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പരിപാടിക്ക് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് നേതാവ് എം അബ്ബാസ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അഡ്വ:സക്കീർ അഹമ്മദ്,സയ്യിദ് ഹാദി ത ങ്ങൾ മൊഗ്രാൽ, എ കെ ആരിഫ്, കെ വി യുസുഫ് തുടങ്ങിയവർ നേതൃത്വം നൽകി.