ആറുവയസ്സുകാരന്റെ അറുംകൊല: വിറങ്ങലടിച്ച് ചൂലക്കാട്

പാലക്കാട്‌. ഹൃദയം തകർക്കുന്ന വാർത്ത കേട്ടായിരുന്നു ഇന്നലെ ചുളക്കാട് പ്രദേശം ഉണർന്നത്. നാടിന്റെ  കണ്ണിലുണ്ണിയായ ആമിൽ  അമ്മയിൽ എന്ന ആറുവയസ്സുകാരൻ സ്വന്തം മാതാവിനാൽ  കഴുത്തറുക്കപെട്ട് കൊല്ലപ്പെട്ട വിവരം പ്രദേശവാസികൾക്ക് തങ്ങാനാവുന്നില്ല. 

നാട്ടുകാരെ നടുക്കിയത്  പൊതുവേ ശാന്ത സ്വഭാവക്കാരിയായ മദ്രസാധ്യാപിക ഷാഹിദ ഇത് എന്തിനു ചെയ്തതെന്ന് ഓർത്താണ്. മകനെ കഴുത്തറത്ത് കൊന്നതിന്  ശേഷം പോലീസിൽ ഷാഹിദ തന്നെയാണ് വിവരം പോലീസിൽ അറിയിക്കുന്നതും. 

പാർസൽ ലോറി ഡ്രൈവർ സുലൈമാനാണ് ഭർത്താവ്.3 ആൺ മക്കളിൽ ഇളയവനെയാണ് അറും കൊലയ്ക്ക് ഇരയായത്. ഷാഹിദ ഇപ്പോൾ ഗർഭിണിയുമാണ്. 

പോലീസ് പുലർച്ചെതന്നെ വീട്ടിലെത്തി ഷാഹിദയെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഭർത്താവ് സുലൈമാനെയും ചോദ്യം ചെയ്ത് വരുന്നുണ്ട്. മകനെ ദൈവത്തിനു വേണ്ടി ബലി നൽകിയെന്നാണ് ഷാഹിദ പോലീസിനോട് പറഞ്ഞത്‌. ശുചിമുറിയിൽ കൊണ്ട് പോയി കാലുകൾ കൂട്ടിക്കെട്ടിയാണ് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഈ സമയം ഭർത്താവ് സുലൈമാനും 2 മക്കളും വീട്ടിൽ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പറയുന്നു. ഷാഹിദയ്ക്ക് മാനസിക അസ്വസ്ഥതയൊന്നും കാണിക്കാറില്ലെന്ന് നാട്ടുകാരും പറയുന്നു. കൂടുതൽ അന്ന്യോഷണം നടത്തി വരികയാണ് പോലീസ്.