എല്ലാ വീട്ടുജോലിയും ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കരുത് - ബോംബെ ഹൈക്കോടതി

മുംബൈ. വിവാഹം എന്നത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണെന്നും, ഭാര്യ എല്ലാ വീട്ട് ജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും മുംബൈ ഹൈക്കോടതി.ചായ  തയ്യാറാക്കാൻ  വിസമ്മതിച്ചതിന് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവെച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭാര്യ ഒരു സ്വകാര്യ വസ്തുവല്ല. സമത്വം അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് ദാമ്പത്യമെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേരെ വ്യക്തമാക്കി. 

ലിംഗ ഭേദങ്ങളുടെ അസന്തുലിതാവസ്ഥ നിലവിലുണ്ട്. ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പുരുഷൻ പ്രതീക്ഷിക്കുന്ന സ്ഥിതി ഉണ്ടെന്നും ജസ്റ്റിസ് രേവതി പറഞ്ഞു.