ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് നാടുവിട്ട് മറുനാട്ടിലെത്തുന്നവരുടെ സ്വപ്നങ്ങൾ യാഥ്യാർഥ്യമാവണമെങ്കിൽ ഫലപ്രദമായ ആസൂത്രണം അനിവാര്യമാണെന്ന് ഇന്ത്യൻ ഇസ്ലാമിക് സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ പ്രസ്താവിച്ചു. പ്രവാസികളായ ഓരോരുത്തരും ഫലപ്രദമായ ആസൂത്രണങ്ങളിലൂടെ സഞ്ചരിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു . നവമാധ്യമങ്ങളുടെ വരവോടെ സ്നേഹ ബന്ധങ്ങൾ വിരൽത്തുമ്പിൽ ആണെങ്കിലും മനുഷ്യ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവരെ മനസ്സിലാക്കാൻ ഒത്ത് ചേരലുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാൽപത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അബുദാബി പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അബൂബക്കർ ഹാജിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പൈവളികെ പഞ്ചായത്ത് കെ എം സി സി നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളെ മാനിക്കുകയും സൗമ്യമായ പെരുമാറ്റത്തിലൂടെ ജന ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുക്കുകയൂം ചെയുന്ന വ്യക്തിത്വമാണ് അബൂബക്കർ ഹാജിയെന്ന് മുജീബ് മൊഗ്രാൽ പറഞ്ഞു .
കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ കമ്പള ബായാർ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഹനീഫ ചള്ളങ്കയം, മണ്ഡലം നേതാക്കളായ ഉമ്പു ഹാജി പെർള , ഇസ്മായിൽ മുഗളി ,അസീസ് കന്തൽ, ലത്തീഫ് ഈറോഡി, സിദ്ദിഖ് ആരിക്കാടി , ശരീഫ് ഉറുമി,റസാഖ് നൽക്ക , അഷ്റഫ് ബസറ,കലന്തർ ഷാ ബന്ദിയോട് , ഇബ്രാഹിം ജാറം, ഓ കെ ഇബ്രാഹിം അട്ക്ക ,ലത്തീഫ് അക്കര, അസ്ഹർ ബായാർ , സിദ്ദിഖ് ബായാർ ഇബ്രാഹിം നൂത്തില, റിസ്വാൻ ബായാർ ,മുസ്തഫ കമ്പള തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും ട്രഷറർ ഖലീൽ അഹമ്മദ് പൈവളികെ നന്ദിയും പറഞ്ഞു