ബസ്സുകൾക്ക് നികുതി ഒഴിവാക്കി ; മറ്റു വാഹന നികുതിയിലും ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു .

ദീര്ഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകൾക്കും അനുവാദം നൽകിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകളുടെ ഒരു ആവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നത് .നികുതി കുടിശ്ശിക ആയതിനാൽ വാഹനം ഓടിക്കാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരധി വാഹന ഉടമകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം .keyword:motor vehicle-tax-kerala