കെട്ടിടോദ്ഘാടനം:സ്കൂൾ പരിസരം ശുചീകരിച്ചു എസ് കെ എസ് എസ് എഫ് വിഖായ അംഗങ്ങൾ.മൊഗ്രാൽ :മൊഗ്രാൽ സ്കൂൾ നവീകരിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്കൂൾ പരിസരം എസ് കെ എസ് എസ് എഫ്  മൊഗ്രാൽ ടൗൺ, മൊഗ്രാൽ യൂണിറ്റുകളുടെ  നേതൃത്വത്തിലുള്ള ക്ലീനിംഗ് സ്കൂൾ പി ടി എ  പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. വിഖായ കാസറഗോഡ് ജില്ലാ ചെയർമാൻ മൊയ്തു മൗലവി ചെർക്കള, സ്കൂൾ പ്രിൻസിപ്പൽ മനോജ് സാർ, മാഹിൻ  മാസ്റ്റർ, വിഖായ പ്രവർത്തകരായ അനസ് മൊഗ്രാൽ, ബദ്റുദ്ദീൻ ,സാലിം, തബശീർ, നിസാം, അനസ്, മുഹാസ് ,നിസാർ   എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അതിനിടെ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യൂ എം അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ മൊഗ്രാൽ സ്കൂൾ സന്ദർശിച്ചു.പി ടി എ ,എസ് എം സി സംഘാടക സമിതി അംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.


keyword:mogral,school,cleaning