ഇന്ധന വിലവർദ്ധനവ്; മൊഗ്രാലിൽ എൽജെഡി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

മൊഗ്രാൽ. നാൾക്കുനാൾ വർദ്ദിച്ചു വരുന്ന ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു മൊഗ്രാലിൽ എൽജെഡി പ്രവർത്തകർ അടുപ്പ് കൂട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി എൽ ജെഡി ജില്ലാ വൈസ് പ്രസിഡണ്ട്‌ സിദ്ദീഖ്‌അലി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. അഹമ്മദ് അലി കുമ്പള, സിദ്ദീഖ് റഹ്മാൻ, ഇബ്രാഹിം കൊപ്പളം, മുഹമ്മദ് ഷാർജ, ഫവാസ് ഇബ്രാഹിം, റാഷിദ്‌ മൊഗ്രാൽ, സവാദ് പേരാൽ, മിഷാൽ റഹ്മാൻ, അഷ്‌റഫ്‌ മൊഗ്രാൽ, എം എ ഹംസ എന്നിവർ സംബന്ധിച്ചു.