മൊഗ്രാലിന്റെ വികസനത്തിന് മറ്റൊരു സംരംഭവുമായി 'പെറ്റ് പാരഡൈസ്' തുറന്ന് പ്രവർത്തനം ആരംഭിച്ചു

മൊഗ്രാൽ. മൊഗ്രാലിന്റെ വികസനത്തിന് പുതിയൊരു സംരംഭവുമായി പ്രവാസി സുഹൃത്തുക്കൾ. മൊഗ്രാൽ ടൗണിൽ ഗൾഫ് ഹോട്ടലിന് സമീപം ഒമാൻ കോംബ്ലക്സിലാണ് 'വളർത്തു മൃഗങ്ങളുടെ പറുദീസ'യായി സ്ഥാപനം തുടങ്ങിയത്. ഒപ്പം അലങ്കാര മത്സ്യ കുഞ്ഞുങ്ങളുമുണ്ട്. 1000രൂപ മുതൽ 2 ലക്ഷം രൂപവരെ വിലയുള്ള ആഫ്രിക്കൻ  തത്തകൾ വരെ ഇവിടെയുണ്ട്. ഫാൻസി പ്രാവുകൾ, കോഴി എന്നിവയുമുണ്ട്. 

സ്ഥാപനം കുമ്പള എസ്.ഐ രാജീവൻ ഉത്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, വാർഡ്‌ മെമ്പർ റിയാസ് മൊഗ്രാൽ, കന്ന ച്ചാ അബ്ദുല്ലകുഞ്ഞി,   യുസുഫ് മിലാനോ, ശരീഫ് ദീനാർ, അഷ്‌റഫ്‌ എം എസ്, സ്ഥാപന ഉടമ ഷുക്കൂർ തവക്കൽ, സുഹൈൽ -കന്നച്ച അഷ്‌റഫ്‌, ശരീഫ് എന്നിവർ സംബന്ധിച്ചു.