മൊഗ്രാലിൽ ഗ്രാമസഭകൾ ജനകീയമായി: പദ്ധതികൾക്കായുള്ള നിവേദനങ്ങളുമായി നാട്ടുകാർ

മൊഗ്രാൽ. കുമ്പള ഗ്രാമ പഞ്ചായത്തിൽ പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ഗ്രാമസഭകൾ ജനകീയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മൊഗ്രാലിൽ  18,19 വാർഡുകളിലെ ഗ്രാമസഭയിൽ  നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും പ്രദേശത്തെ വികസന പദ്ധതികൾക്കായി  നിവേദനങ്ങൾ സമർപ്പിച്ചു. 

പതിനെട്ടാം വാർഡിൽ  കടവത്തെ കാട് മൂടി കിടക്കുന്ന സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് ടെറഫ്  ഫുട്ബാൾ ഗ്രൗണ്ട് സ്ഥാപിക്കാൻ നടപടി  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകൻ യൂ എം സഹീർ വാർഡ്‌ മെമ്പർ റിയാസ് മൊഗ്രാലിന്  നിവേദനം നൽകി.ഗ്രാമ സഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാലും സന്നിഹിതനായിരുന്നു.

പത്തൊമ്പതാം വാർഡായ  നാങ്കി കടപ്പുറത്ത് മഴക്കാലത്ത്  മഴവെള്ളം കെട്ടിക്കിടന്ന് 40-ഓളം  കുടുംബങ്ങൾ ഒന്നര പതിറ്റാണ്ട് കാലമായി ദുരിതം നേരിടുകയാണ്.ഇതിന് പരിഹാരമെന്നോണം ഓവുചാൽ  നിർമ്മിക്കാൻ സമഗ്രമായ പദ്ധതി വേണമെന്നാവശ്യപ്പെട്ട് ഡി വൈഎഫ്ഐ  പ്രവർത്തകൻ എം എസ് അഷ്‌റഫ്‌ വാർഡ്‌ മെമ്പർ ഖഉലത്ത് ബീബിക്ക് നിവേദനം സമർപ്പിച്ചു.