കൂട്ടായ്മ നിലനിർത്തണമെന്ന നിർദ്ദേശത്തോടെ സംഘാടക സമിതി പിരിച്ചുവിട്ടു

മൊഗ്രാൽ. മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് രൂപീകൃതമായ സംഘാടക സമിതി യോഗം ചേർന്ന്  പിരിച്ചുവിട്ടു.

കഴിഞ്ഞ ഒരു മാസക്കാലം സ്കൂൾ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട്  പ്രവർത്തിച്ചു വരികയായിരുന്നു  സംഘാടകസമിതി. ഇതോടൊപ്പം വിവിധ സബ് കമ്മിറ്റികൾക്കും രൂപം  നൽകിയിരുന്നു. ഫെബ്രുവരി ആറാം തീയതി  സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ് സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചത്. 

ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ സംഘാടക സമിതി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കോവിഡ് വ്യാപനം  തുടരുന്ന സാഹചര്യത്തിൽ പരിപാടികൾ വെട്ടിച്ചുരുക്കുകയായിരുന്നു. 

പരിപാടിയുടെ വിജയത്തിനായി പൂർവവിദ്യാർത്ഥികൾ കാണിച്ച ആവേശം ഏറെ ശ്രദ്ധേയമായിരുന്നു. എസ്എസ്എൽസി  ബാച്ചുകളും, പ്രവാസി സംഘടനകളും, വ്യവസായ  പ്രമുഖരും, വ്യാപാരസ്ഥാപനങ്ങളും പരിപാടിയുടെ വിജയത്തിനായി സഹായവുമായി മുന്നോട്ടു വന്നത് സംഘാടക സമിതിക്ക് ഏറെ സഹായകമായി. പിടിഎ യും  എസ്എംസിയും  സംഘാടക സമിതിയു  മായി കൈകോർത്ത് പ്രവർത്തിച്ചു. 

ഉദ്ഘാടനത്തിന്റെ ആരവങ്ങൾ  കെട്ടിടങ്ങുമ്പോഴും അതിനായി രൂപംകൊണ്ട കൂട്ടായ്മ ഇനിയും നിലനിർത്തണമെ  ന്നായിരുന്നു അവലോകന യോഗത്തിൽ സംഘാടക സമിതി അംഗങ്ങളുടെ നിർദ്ദേശം. സ്കൂൾ വിദ്യാഭ്യാസ പുരോഗതിക്ക് ഈ കൂട്ടായ്മയുടെ പിന്തുണ ഉണ്ടാകണമെന്നും പിടിഎ, എസ്എംസി അംഗങ്ങൾ അഭ്യർത്ഥിച്ചു. മൊഗ്രാൽ സ്കൂളുമായി ബന്ധപെട്ട് നിർമിച്ച ഡോക്യൂമെന്ററി ഉന്നത നിലവാരം പുലർത്തിയതായും, അതിന്റെ അണിയറ പ്രവർത്തകരെ യോഗം അഭിനന്ദിക്കുകയും ചെയ്തു. പരിപാടി  വിജയിപ്പിച്ച മുഴുവനാ  ളുകൾക്കും യോഗം നന്ദി അറിയിച്ചു. 

യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം മാഹിൻ  മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട്‌ സയ്യിദ് ഹാദി തങ്ങൾ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മനോജ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എം സി ചെയർമാൻ കെ എം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിഎം മുഹമ്മദ്, റിയാസ് മൊഗ്രാൽ, മോഹനൻ മാസ്റ്റർ, പി മുഹമ്മദ് നിസാർ, കെ സി സലീം, സെഡ് എ മൊഗ്രാൽ, ഹാരിസ് ബാഗ്‌ദാദ്‌, എം എ മൂസ, ടി എം സുഹൈബ്, യു എം സഹീർ, എം എം റഹ്മാൻ, എ എം സിദ്ദീഖ് റഹ്മാൻ, റിയാസ് കരീം, ടി കെ ജാഫർ, എം എച് അബ്ദുൽ ഖാദർ, ഹമീദ് പെർവാഡ്, അഷ്‌റഫ്‌ പെർവാഡ്, എം ജി എ റഹ്മാൻ, മജീദ് റെഡ്ബുൾ, മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്ദുല്ലകുഞ്ഞി, അബ്ബാസ്, കുഞ്ഞഹമ്മദ് മൊഗ്രാൽ, അഷ്‌റഫ്‌ സാഹിബ്‌, എം എച് മുഹമ്മദ്, സി എച് ഖാദർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ശിഹാബ് മാഷ് നന്ദിയും പറഞ്ഞു.