വിദ്യാഭ്യാസം നൽകുന്നതിൽ സമ്പന്നർക്കും, പാവപ്പെട്ടവർക്കും വേർതിരിവില്ലാതെ സർക്കാർ നടപ്പിലാക്കി

മൊഗ്രാൽ. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 5 വർഷക്കാലം  വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ട് വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യാസ സംരക്ഷണ യത്ഞത്തിന്റെ ഭാഗമായി മൊഗ്രാൽ ജിവിഎച്എസ് എസ് സ്കൂൾ കെട്ടിടവും, ജില്ലയിലെ മറ്റു 7സ്കൂൾ  കെട്ടിടങ്ങളുടെയും  ഉത്ഘാടനം ഓൺലൈനിലൂടെ  നിർവഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.