മൊഗ്രാൽ ജിവിഎച്എസ് എസ് :എസ്എസ്എൽസി ആദ്യ ബാച്ച് കൂടി സംഘാടക സമിതിയുമായി കൈ കോർത്തു.മൊഗ്രാൽ: മൊഗ്രാൽ  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൻറെ കെട്ടിടോദ്ഘാടനം ആഘോഷമാക്കി മാറ്റാൻ സ്കൂളിൻറെ ആദ്യ എസ്എസ്എൽസി ബാച്ച് 1982 -83 സംഘാടകസമിതിയുമായി കൈകോർത്തു. 

ഉദ്ഘാടനത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഈ മാസം ആറാം തീയതിയാണ് ഉദ്ഘാടന പരിപാടി. അന്നേ  ദിവസം രാവിലെ 10 മണിക്ക് ഓൺലൈൻ വഴി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കെട്ടിടം ഇശൽ ഗ്രാമത്തിന്  സമർപ്പിക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മേധാവികൾ സംബന്ധിക്കും. സ്കൂളിൽ ഇത് നേരിട്ട് കാണുന്നതിനായി വിപുലമായ  സംവിധാനങ്ങൾ ഒരുക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം 100 പേർക്ക് ചടങ്ങ് വീക്ഷിക്കാൻ സൗകര്യമൊരുക്കും. 

ഉദ്ഘാടനത്തിന് മാറ്റുകൂട്ടാൻ മൊഗ്രാലിൽ  വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിപാടികൾ എങ്ങിനെ വേണമെന്ന് ഇന്ന് സംഘാടക സമിതി യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. 

ഉദ്ഘാടനം ആഘോഷമാക്കി മാറ്റാൻ പൂർവവിദ്യാർത്ഥികളുടെ എസ്എസ്എൽസി ബാച്ചുകൾ സജീവമായി രംഗത്തുണ്ട്. ഇന്നലെ 1982 -83ബാച്ച് സ്വരൂപിച്ച തുക സംഘാടക സമിതിക്ക് കൈമാറി.


keyword:mogral,school,building