മൊഗ്രാൽ സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക്: ഉദ്ഘാടനം നാളെ.മൊഗ്രാൽ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ  ജില്ലയിലെ 8 വിദ്യാലയങ്ങൾ കൂടി രാജ്യാന്തര നിലവാരത്തിലേക്ക്.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 7 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളും,പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു സ്കൂൾ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിന് സമർപ്പിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഓൺലൈനായി നടത്തുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ഓരോ  വിദ്യാലയങ്ങളിലുമായി നടക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കോവിഡ്  മാനദണ്ഡങ്ങൾ പാലിചായിരിക്കും  ചടങ്ങുകൾ സംഘടിപ്പിക്കുക. 

ജിവിഎച്എസ്എസ് മൊഗ്രാൽ, ജിഎംവിഎച് എസ്എസ് തളങ്കര, ജി എച്എസ്എസ് പെരിയ, ജിഎച്എസ്എസ് പീലിക്കോട്, ജിവിഎച് എസ്എസ് വെള്ളിക്കോത്ത്, ജിഎച് എസ്എസ് ചായോത്ത്,ജി എച്എസ്എസ് ബളാത്തോട് , ജി എച് എസ് എസ് ചെമ്മനാട് എന്നീ  വിദ്യാലയങ്ങളാണ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.


keyword:mogral,school,inaguration