മൊഗ്രാൽ സ്കൂളിൻ്റെ ചരിത്രം പറയുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു.മൊഗ്രാൽ:തീരദേശ ഗ്രാമമായ മൊഗ്രാലിൻ്റെ ഉദയ വികാസങ്ങൾക്കൊപ്പം മൊഗ്രാൽ സ്കൂളിൻ്റെയും കഥ പറയുന്ന ഹ്രസ്വചിത്രം പ്രകാശനത്തിനു തയ്യാറായി. സ്കൂൾ കെട്ടിടോദ്‌ഘാടന ചടങ്ങിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യും.

മൊഗ്രാൽ സ്കൂളിലെ  നാട്ടുകാരായ പത്ത്  അധ്യാപകരുടെ കൂട്ടായ്മ "ക്രയോൺസ്"  അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പദ്മനാഭൻ ബ്ലാത്തൂർ. ഖാദർ മാഷ് മൊഗ്രാൽ, ശിഹാബ് മൊഗ്രാൽ എന്നിവർ സഹ സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രവീൺ ഐറിസ്.

keyword:mogral,school,documentary