മൊഗ്രാൽ ജിവിഎച്എസ് എസ് :കെട്ടിട ശിലാഫലകം അനാച്ചദനം ചെയ്തു

മൊഗ്രാൽ: പൊതു വിദ്യാഭ്യാസ യത്നഞ്ത്തിന്റെ ഭാഗമായി സർക്കാർ മികവിന്റെ കേന്ദ്രമായി ഉയർത്തിയ മൊഗ്രാൽ ജിവിഎച്എസ് എസ് കെട്ടിടത്തിന്റെ ശിലാ ഫലകം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ താഹിറാ യുസുഫ് ഉത്ഘാടനം ചെയ്തു. 

ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ എം മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ മനോജ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോക്മെന്റെറി പ്രകാശനം എഴുത്ത്കാരൻ ചന്ദ്രപ്രകാശ് നിർവഹിച്ചു. ഡോക്മെന്റെറി സംവിധായാകൻ പദ്മനാഭൻ ബ്ലാത്തൂർ ആമുഖ പ്രഭാഷണം നടത്തി. 

ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി എ അഷ്‌റഫ്‌ അലി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സീനത് നസീർ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, വാർഡ്‌ മെമ്പർ റിയാസ് മൊഗ്രാൽ, ഖഉലത്ത് ബീബി, എസ്എം സി ചെയർമാൻ കെ എം മുഹമ്മദ്, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ രാജേഷ് എം പി, വ്യവസായ പ്രമുഖൻ ഹാജി ഇദ്ദീൻ മൊഗ്രാൽ,ബി എം സുബൈർ,  എം ഖാലിദ് ഹാജി, സിദ്ദീഖ് റഹ്മാൻ, ടി എം സുഹൈബ്, പി എ ആസിഫ്, അഷ്‌റഫ്‌ പെർവാഡ്, കെ സി സലീം, റിയാസ് കരീം, സിദ്ദീഖ് അലി മൊഗ്രാൽ, താജുദ്ദീൻ, എം എച് മുഹമ്മദ്, അബ്ബാസ്, എം എം റഹ്മാൻ, കെ ആർ ശിവാനന്ദൻ മാസ്റ്റർ , എം എ അബ്ദുൽ റഹ്മാൻ, എം ജി എ റഹ്മാൻ, യു എം ഷഹീർ, കുമ്പള ഗ്രാമ പഞ്ചായത്ത് മെമ്പർ സി എം മുഹമ്മദ്, സി എം ഹംസ,  ടി കെ ജാഫർ എന്നിവർ സംബന്ധിച്ചു. സീനിയർ അസി:രാജേഷ് ടി എം നന്ദി പറഞ്ഞു.