കെട്ടിടോദ്ഘാടനത്തിന്നു മൊഗ്രാൽ ജിവിഎച്എസ് എസ് അണിഞ്ഞൊരുങ്ങി :1987-88 ബാച്ച് സഹായവുമായെത്തി.മൊഗ്രാൽ:നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മൊഗ്രാൽ  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം ദീപാലംകൃതത്താൽ അണിഞ്ഞൊരുങ്ങി. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ പൂർവ്വ  വിദ്യാർത്ഥികൾ സജീവമായി സംഘാടകസമിതിയുമായി സഹകരിക്കുന്നു.

ഇന്നലെ 1987-88 എസ് എസ്എൽസി  ബാച്ചിലെ പൂർവ  വിദ്യാർത്ഥികളായ അഷ്റഫ് പെർവാഡ്, കബീർ, ഹാരിഫ്, അബ്ബാസ്, മുഹമ്മദ്, കരീം എച് എം, അബ്ദുൽ റഹ്മാൻ, അബ്ദുല്ല കുഞ്ഞി, ഇക്ബാൽ, ശരീഫ്, മുഹമ്മദ് ശരീഫ് എന്നിവരുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക സംഘാടക  സമിതിക്ക് കൈമാറി. ഇന്നലെ സഹായം നൽകിയവരിൽ വ്യവസായ പ്രമുഖരും ഉൾപെടും.


keyword:mogral,new,building