മൊഗ്രാൽ ജിവിഎച്ച്എസ് എസ്: പുതിയ കെട്ടിട സമുച്ചയത്തിന് പി ബി അബ്ദുൽ റസാഖിന്റെ പേരിടണം.


മൊഗ്രാൽ. മഞ്ചേശ്വരം മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ  പുതിയ കെട്ടിട സമുച്ചയം  മുൻ എം എൽഎ പരേതനായ പി ബി അബ്ദുൽ റസാഖ്ന്റെ  നാമകരണത്തിൽ  വേണമെന്ന് പൂർവ്വ  വിദ്യാർത്ഥിയും, യൂത്ത് ലീഗ് പ്രവർത്തകനുമായ യു എം ഷഹീർ  മൊഗ്രാൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ഓരോ മണ്ഡലത്തിലും ഒരു സ്കൂളിനെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ മൊഗ്രാലിനെയാണ് പരേതനായ പി ബി അബ്ദുൽ റസാഖ് തിരഞ്ഞെടുത്തത്. ഈ നന്ദിയും, കടപ്പാടും ഇശൽ ഗ്രാമം എന്നും ഓർമ്മിക്കാൻ കെട്ടിടത്തിന് റദ്ദുച്ചയുടെ  പേരിടണമെന്ന് പിടിഎ പ്രസിഡണ്ട്‌ സയ്യദ് ഹാദി  തങ്ങൾക്ക് നൽകിയ നിവേദനത്തിൽ യു എം ഷഹീർ ആവശ്യപ്പെട്ടു.

ഷഹീറിനോടൊപ്പം മുൻ എച്ച്എം എം മാഹിൻ  മാസ്റ്റർ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എസ് എം സി ചെയർമാൻകെ എം  മുഹമ്മദ്, പി ടി എ  ഭാരവാഹികളായ എം എം റഹ്മാൻ, അബ്ബാസ് നട്പളം, ടി എം ഷുഹൈബ്, ബി എൻ അബ്ദുള്ള നാങ്കി, ടി കെ ജാഫർ, കുഞ്ഞഹമ്മദ് മൊഗ്രാൽ, എം എച് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

keyword:mogral,school,building